# കേന്ദ്രസംഘം കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തി

കോഴിക്കോട് : രണ്ടാം ഡോസ് വാക്‌സിനേഷൻ ഉടൻ പൂർത്തിയാക്കണമെന്ന് കേന്ദ്രസംഘം നിർദ്ദേശം നൽകി. ജില്ലയിലെ കൊവിഡ് സാഹചര്യങ്ങൾ സംഘം വിലയിരുത്തി. ജില്ലാ കളക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഡിയുടെ സാന്നിദ്ധ്യത്തിൽ ഡോ.രവീന്ദ്രൻ, ഡോ.സങ്കേത് എന്നിവരാണ് ജില്ലയിലെ കൊവിഡ് സ്ഥിതിഗതികൾ അവലോകനം ചെയ്തത്. ജില്ലയിലെ മരണനിരക്ക്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്, വാക്‌സിൻ, ടെസ്റ്റുകൾ എന്നിവ സംബന്ധിച്ച കാര്യങ്ങളാണ് അവലോകനം ചെയ്ത്.ഗവ.മെഡിക്കൽ കോളേജിൽ കൊവിഡ് ഡെത്ത് അപ്പീൽ അവലോകനം നടത്തി.

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ഉമ്മർ ഫാറൂഖ്, ഡി.പി.എം ഡോ.എ നവീൻ, കൊവിഡ് സെൽ നോഡൽ ഓഫീസർ ഡോ.ടി.സി അനുരാധ, ഡോ.പീയുഷ് നമ്പൂതിരിപ്പാട്, ഡോ അർജുൻ സി.എം, ഡോ.സിൽവ്യ വി, ഡോ.രഞ്ജിത് തുടങ്ങിയവർ പങ്കെടുത്തു.