കോഴിക്കോട് : ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിലെ ധ്വജ പുനപ്രതിഷ്ഠയുടെഭാഗമായി പഴയകൊടിമരത്തിന്റെസംസ്കാര ക്രിയ (ഉദ്വസിക്കൽ കർമ്മം) ക്ഷേത്രം തന്ത്രി രാകേഷിന്റെ കാർമ്മികത്വത്തിൽ നടന്നു. 1973 ലാണ് നിലവിലുള്ള കൊടിമരം സ്ഥാപിച്ചത്. പുതിയ കൊടിമരത്തിന്റെ ആധാര ശിലാസ്ഥാപനം ജനുവരി 27ന് നടക്കും. മേൽശാന്തി ഷിബുശാന്തി, ക്ഷേത്രയോഗം പ്രസിഡന്റ് പി.വി.ചന്ദ്രൻ, വൈസ് പ്രസഡന്റ് പൊറോളി സുന്ദർദാസ്, ജനറൽ സെക്രട്ടറി ഇ.സുരേഷ് ബാബു, ജോയിന്റ് സെക്രട്ടറി സജീവ് സുന്ദർ കാശ്മിക്കണ്ടി, ട്രഷറർ കെ.വി.അരുൺ, കൺവീനർ വിനയകുമാർ പുന്നത്ത്, ഡയറക്ടർമാർ, ഭരണസമിതിഅംഗങ്ങൾ, പ്രവർത്തകസമിതി അംഗങ്ങൾ, പ്രാദേശിക കമ്മിറ്റി കൺവീനർമാർ,മുൻ ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു. പുതിയ കൊടിമരത്തിനുളള മരം അത്യപൂർവ ഔഷധകൂട്ടുകൾ ചേർത്ത് തയ്യാറാക്കിയ തൈലത്തോണിയിലാണ്.