കൊയിലാണ്ടി: തിരുവാതിര മഹോത്സവത്തോടനുബന്ധിച്ച് പിഷാരിക്കാവിൽ തിരുവാതിരക്കളിയും ശില്പശാലയും നടത്തും.കേരള സംഗീത - നാടക അക്കാദമി സെക്രട്ടറി ഡോ: പ്രഭാകരൻ പഴശ്ശി ശില്പശാല ഉദ്ഘാടനം ചെയ്യും. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ മുരളി ഭദ്രദീപം കൊളുത്തും. പത്മശ്രീ മീനാക്ഷി ഗുരിക്കൾ മുഖ്യാതിഥിയാവും.മുൻ ഫോക് ലോർ അക്കാദമി സെക്രട്ടറിയും സ്കൂൾ ഓഫ് ഡ്രാമ ഡയരക്റ്ററുമായിരുന്ന ഡോ: ഏ കെ നമ്പ്യാർ മുഖ്യ പ്രഭാഷണം നടത്തും. ശ്രീ പിഷാരികാവ് ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ പുനത്തിൽ നാരായണൻകുട്ടി നായർ അദ്ധ്യക്ഷത വഹിക്കും. തിരുവാതിരക്കളി രംഗത്ത് സമഗ്ര സംഭാവനകൾ നൽകിയവരെ ചടങ്ങിൽ ആദരിക്കും.വൈകീട്ട് 5 ന് ഇല്ലിക്കെട്ട് നമ്പൂതിരിയുടെ ആദ്ധ്യാത്മിക പ്രഭാഷണവും തിരുവാതിരക്കളി അവതരണവും ശില്പശാലയിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ഉണ്ടായിരിക്കും.വാർത്താസമ്മേളനത്തിൽ പിഷാരികാവ് ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ പുനത്തിൽ നാരായണൻകുട്ടി നായർ,എക്സി:ഓഫീസർ കെ വേണു,ശില്പശാല കോ-ഓർഡിനേറ്റർ സുവർണ്ണചന്ദ്രോത്ത്, ഇളയിടത്ത് വേണുഗോപാൽ, പ്രമോദ് തുന്നോത്ത്, എ പി സുധീഷ്, വി പി ഭാസ്ക്കരൻ, അനിൽകുമാർ ചെട്ടിമഠം എന്നിവർ പങ്കെടുത്തു.