kunnamangalam-news

കുന്ദമംഗലം: വയനാട് റോഡിൽ പന്തീർപാടത്തിനും കുന്ദമംഗലത്തിനുമിടയിൽ ദേശീയപാതയോരത്ത് സാമൂഹ്യദ്രോഹികൾ മത്സ്യാവശിഷ്ടങ്ങൾ തള്ളുന്നത് പതിവാകുന്നു. കേടുവന്ന മത്സ്യം ഇരുട്ടിന്റെ മറവിൽ വാഹനങ്ങളിൽ കൊണ്ട് വന്ന് തള്ളുകയാണ് ചെയ്യുന്നത്. ഇന്നലെ രാവിലെയാണ് പരിസരവാസികൾ ഇത് കണ്ടത്. ഇതിൽ നിന്ന് വമിക്കുന്ന ദുർഗന്ധം കാരണം ഇതുവഴി നടന്നുപോകുവാൻ കഴിയില്ല. കുന്ദമംഗലം അങ്ങാടിയിൽ രാത്രിഎട്ട് മണിക്ക് ശേഷം ദേശീയപാതയിൽ വാഹനങ്ങളിൽ വെച്ചുള്ള മത്സ്യവിൽപ്പന തകൃതിയാണ്.