2
ഭാരതീയ പ്രകൃതി കൃഷി പദ്ധതിയിൽ കർഷകർക്ക് സൗജന്യമായി ജൈവവളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംസീർ പോത്താറ്റിൽ ഉദ്ഘാടനം ചെയ്യുന്നു

പുതുപ്പാടി :പുതുപ്പാടി കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ ഭാരതീയ പ്രകൃതി കൃഷി പദ്ധതിയിൽ അംഗങ്ങളായ കർഷകർക്ക് സൗജന്യമായി ജൈവവളം വിതരണം ചെയ്തു.കാക്കവയലിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംസീര്‍ പോത്താറ്റിൽ ഉദ്ഘാടനം ചെയ്തു .ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ബിജു തോമസ് അദ്ധ്യക്ഷത വഹിച്ചു.ആയിഷ ബീവി ,ഗ്രാമപഞ്ചായത്തു അംഗം അമ്പുടു ഗഫൂർ ,ജീവനി ചെയർമാൻ തോമസ് .വി സി ,കൺവീനർ നസീറ ,സൗഫീർ ആശംസകൾ അർപ്പിച്ചു .കൃഷി അസിസ്റ്റന്റ് ഷൈജു സ്വാഗതവും ,റിസോഴ്സ്‌ പേഴ്സൺ ഷാജി എൻ ആർ നന്ദിയും പറഞ്ഞു.