w
കിണറ്റില്‍ വീണ എരുമയെ അഗ്‌നി രക്ഷാസേന രക്ഷപ്പെടുത്തുന്നു

പേരാമ്പ്ര: കിണറ്റിൽ വീണ എരുമയെ പേരാമ്പ്ര അഗ്‌നി രക്ഷാസേന രക്ഷപ്പെടുത്തി. ചെമ്പ്ര കേളോത്തു വയലിന് സമീപം പാറത്താഴത്ത് ജോസ് ചാക്കോയുടെ 3 വയസു പ്രായമുള്ള എരുമയാണ് കിണറ്റിൽ വീണത്. പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ സി.പി. ഗീരീശന്റെയും സീനിയർ ഫയർ ഓഫീസർ പി.സി പ്രേമന്റയും നേതൃത്തിൽ എൻ.പി അനൂപ് കിണറ്റിലിറങ്ങി രക്ഷാപ്രവർത്തനം നടത്തി.സേനാംഗങ്ങളായ വി.കെ. നൗഷാദ്, സനൽരാജ്, ബിനീഷ്‌കുമാർ, കെ.ബി സുരേഷ് എന്നിവരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.