മുക്കം: എസ്.എൻ.ഡി.പി യോഗം തിരുവമ്പാടി യൂണിയനിലെ മുഴുവൻ ശാഖ യോഗങ്ങളുടെയും പ്രവർത്തക കൺവെൻഷൻ ഇന്ന് രാവിലെ 10 മണിക്ക് തിരുവമ്പാടി ഇലഞ്ഞിക്കൽ ദേവീക്ഷേത്ര ഓഡിറ്റോറിയത്തിലും ഉച്ചയ്ക്ക് രണ്ടുമണിക്ക് താമരശ്ശേരി ഗുരുമന്ദിരത്തിലും നടക്കും.എസ്.എൻ.ഡി.പി യോഗം തിരുവമ്പാടി യൂണിയൻ പ്രസിഡന്റ് ഗിരി പാമ്പനാൽ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം തിരുവമ്പാടി യൂണിയൻ വൈസ് പ്രസിഡന്റ് എം.കെ അപ്പുക്കുട്ടൻ അദ്ധ്യക്ഷത വഹിക്കും. യോഗം അസി.സെക്രട്ടറി അഡ്വ.രാജൻ മഞ്ചേരി മുഖ്യപ്രഭാഷണം നടത്തും. ശിവഗിരി മഠം ജ്ഞാനതീർത്ഥ സ്വാമികൾ അനുഗ്രഹപ്രഭാഷണം നടത്തും. എം.വി പ്രസാദ്,പി.കെ പ്രകാശൻ,രാധാമണി,സലില ഗോപിനാഥ്,റനീഷ് വി.റാം,പി.കെ സജീവൻ(എസ്.എൻ.ഡി.പി യോഗം തിരുവമ്പാടി പ്രസിഡന്റ്),പി.എ ശ്രീധരൻ(എസ്.എൻ.ഡി.പി യോഗം തിരുവമ്പാടി യൂണിയൻ സെക്രട്ടറി) തുടങ്ങിയവർ പങ്കെടുക്കും.