1

കോഴിക്കോട്: മനുഷ്യാവകാശ ലംഘനങ്ങൾ ചെറുക്കാൻ എല്ലാവരും ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് ഹെെക്കോടതി ജഡ്‌ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഗവ. ലോ കോളേജ് സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ജസ്റ്റിസ് വി.ആർ കൃഷ്ണയ്യ‌ർ അനുസ്മരണച്ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ജൂനിയർ അഭിഭാഷകർക്കും നിയമ വിദ്യാർത്ഥികൾക്കുമായി "ദി ആർട്ട് ഒഫ് ക്രോസ് എക്സാമിനേഷൻ' വിഷയത്തിൽ അഡ്വ.എം.അശോകൻ ക്ലാസെടുത്തു. ലോ കോളേജ് ലോഗോ തയ്യാറാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. അഭിഭാഷകവൃത്തിയിൽ 50 വർഷം പൂർത്തീകരിക്കുന്ന അഡ്വ.എം.അശോകനെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പൊന്നാട അണിയിച്ചു. കോളേജ് പ്രൻസിപ്പൽ പ്രൊഫ.സി.വി.കുമാരൻ അദ്ധ്യക്ഷത വഹിച്ചു.

സംഘാടകസമിതി ചെയർമാൻ അഡ്വ.കെ.നവാസ് സ്വാഗതവും പ്രൊഫ.വിദ്യുത് സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു.