മീനങ്ങാടി: ജില്ലാ പൊലീസ് അത്‌ലറ്റിക് മീറ്റ് മീനങ്ങാടി ശ്രീകണ്ഠ പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്നു. ജില്ലാ പൊലീസ് മേധാവി ഡോ. അർവിന്ദ് സുകുമാർ ദീപശിഖ തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി സബ് ഡിവിഷനുകളിലെ പൊലിസ് സ്‌റ്റേഷനുകൾ, സ്‌പെഷ്യൽ യൂണിറ്റുകൾ, ഡിഎച്ച്ക്യൂ എന്നിവിടങ്ങളിലെ സേനാംഗങ്ങൾ മത്സരങ്ങളിൽ പങ്കെടുത്തു.
94 പോയിന്റ് നേടി ഡി.എച്ച്.ക്യൂ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. മാനന്തവാടി, സബ്ബ് ഡിവിഷൻ 67 പോയിന്റ്, കൽപ്പറ്റ സബ് ഡിവിഷൻ 62 പോയിന്റ്, ബത്തേരി സബ് ഡിവിഷൻ 58 പോയിന്റ്, സ്‌പെഷ്യൽ യൂണിറ്റ് 34 പോയിന്റ്.
15 പോയിന്റുകൾ വീതം നേടി പ്രബിത (തിരുനെല്ലി സ്റ്റേഷൻ, മാനന്തവാടി സബ് ഡിവിഷൻ), പ്രസാദ് (ഡിഎച്ച്ക്യൂ), എന്നിവർ പുരുഷ/വനിതാ വ്യക്തിഗത ചാംപ്യന്മാരായി. കമ്പവലി മത്സരത്തിൽ കൽപ്പറ്റ സബ്ബ് ഡിവിഷൻ വിജയികളായി. സമാപന പരിപാടിയിൽ സിനിമാ താരം അബു സലീം വിശിഷ്ട അതിഥിയായി. ജില്ലാ പൊലീസ് മേധാവി സമ്മാനദാനം നിർവ്വഹിച്ചു.

ജില്ലാ പൊലീസ് അത്‌ലറ്റിക് മീറ്റ് ചാമ്പ്യൻമാരായ ഡി.എച്ച്.ക്യൂ