
മുക്കം: ഹയർ സെക്കൻഡറി വിദ്യാർത്ഥികളിൽ കരിയർ സംബന്ധിച്ച അവബോധം സൃഷ്ടിക്കാനും സിവിൽ സർവീസ് അടക്കമുള്ള പരീക്ഷകൾ നേരിടാൻ പ്രാപ്തരാക്കാനും ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന ദ്വിദിന പഠനക്യാമ്പായ 'പാസ്‌വേഡ് " കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. കോഴിക്കോട് ഡെപ്പ്യൂട്ടി കളക്ടർ മുഹമ്മദ് റഫീക്ക് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ.അബ്ദുൽ നാസർ അദ്ധ്യക്ഷത വഹിച്ചു. ജില്ലപഞ്ചായത്ത് അംഗം അഡ്വ.പി. ഗവാസ് മുഖ്യപ്രഭാഷണം നടത്തി. പട്ടികജാതി, പട്ടികവർഗ വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ് വിതരണവും അദ്ദേഹം നിർവ്വഹിച്ചു. ഡോ.പി.പി. അബ്ദുൽറസാക്ക് സംസാരിച്ചു. കെ.എ.എസ് റാങ്ക് നേടിയ ബി.സി.ബിജേഷ് മുഖ്യാതിഥിയായിരുന്നു. സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് പി.പി.അബ്ദുറഹിമാൻ സ്പോർട്സ് അക്കാദമി ലോഞ്ചിംഗ് നടത്തി. ഉനൈസ് മുഹമ്മദ്, നിയാസ് ചോല, ലീന വർഗീസ്, കെ.മണി, നാസർ കുന്നുമ്മൽ, എ.എം. ബിന്ദുകുമാരി എന്നിവരും സംബന്ധിച്ചു. കൂടരഞ്ഞി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളും തോട്ടുമുക്കം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളുമാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.