img20211218

മുക്കം: മിനി സിവിൽ സ്റ്റേഷനും ഫയർ സ്റ്റേഷനുമടക്കം നിരവധി ഗവൺമെന്റ് സ്ഥാപനങ്ങളുള്ള അഗസ്ത്യന്മുഴി അങ്ങാടിയിൽ പൊതു ശൗചാലയവും കോഴിക്കോട് റൂട്ടിൽ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രവും നിർമ്മിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അഗസ്ത്യന്മുഴി യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ഓർക്കിഡ് ഓഡിറ്റോറിയത്തിൽ നടന്ന യോഗം ലിന്റോ ജോസഫ് എം.എൽ.എയ്ക്ക് സ്വീകരണം നൽകി. ജോസഫ് പൈമ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി വി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി റഫീഖ് മാളിക മുഖ്യാതിഥിയായിരുന്നു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കെ.വി സംഗീത, ഡോ.എബൽ ജെയ്‌സൺ, യാസർ അഗസ്ത്യന്മുഴി, കെ.അനുഷ എന്നിവരെയും വ്യാപാരികളുടെ മക്കളിൽ പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും ആദരിച്ചു. എ.വി.എം കബീർ, പോൾസൺ അറക്കൽ, പി.പ്രേമൻ, കെ.സി. നൗഷാദ്,ടി.കെ സുബ്രഹ്മണ്യൻ, പി.കെ റഷീദ്, ഗിരീഷ് കുമാർ, എ.കെ ലത്തീഫ്,ഷിജി അഗസ്റ്റിയൻ, സി.പ്രമോദ്, ലളിത ശിവാനന്ദൻ, അബ്ദുറഹിമാൻ, സുരേഷ് കുമാർ, ജയ്സൺ കുന്നക്കാട്ട്, ഐശ്വര്യ ജോസഫ് എന്നിവർ സംബന്ധിച്ചു.