കുറ്റ്യാടി: കായക്കൊടി പഞ്ചായത്തിലെ കരണ്ടോട്അജ്ഞത രോഗം ബാധിച്ച് പശുക്കൾ ചത്ത സംഭവവുമായി ബന്ധപ്പെട്ട വിദഗ്ധ സംഘം പരിശോധന നടത്തി. കണ്ണൂർ റീജനൽ ഡിസീസ് ഡയഗ് നോസിസ് ലബോറട്ടറിയിലെ ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ ഇൻ ചാർജ്ജ് ഡോ.രഞ്ജിനിയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് കരണ്ടോട് എത്തി ചത്ത പശുവിന്റെ തലച്ചോർ പരിശോധനയ്ക്ക് കൊണ്ടുപോയത്.ഇന്ന് പരിശോധന ഫലം ലഭിച്ചാൽ മാത്രമേ കാരണം കണ്ടെത്താൻ ആവുകയുള്ളു. പ്രാഥമിക നിഗമനത്തിൽ പേബാധയേറ്റക്കായിരിക്കുമെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥർ. ഡോ.ദിൽ പേഷ്, ഡോ: പി.രവീന്ദ്രൻ, അർജുൻ ആനന്ദ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.