കോഴിക്കോട്: ആലപ്പുഴയിൽ മണിക്കൂറുകൾക്കിടയിൽ നടന്ന രണ്ടു കൊലപാതകങ്ങളും അങ്ങേയറ്റം അപലപനീയമാണെന്ന് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു.
കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. വർഗീയ നീക്കങ്ങൾ ആരുടെ ഭാഗത്തുനിന്നായാലും ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും കാന്തപുരം പറഞ്ഞു.