തിരുവമ്പാടി:എസ്.എൻ.ഡി.പി യോഗം തിരുവമ്പാടി യൂണിയൻ പ്രവർത്തക കൺവെൻഷൻ ഇലഞ്ഞിക്കൽ ദേവീക്ഷേത്ര ഓഡിറ്റോറിയത്തിൽ യൂണിയൻ പ്രസിഡന്റ് ഗിരി പാമ്പനാൽ ഉദ്ഘാടനം ചെയ്തു.യൂണിയൻ വൈസ് പ്രസിഡന്റ്,എംകെ അപ്പുക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു, യോഗം ജോയിൻ സെക്രട്ടറി അഡ്വ.മഞ്ചേരി രാജൻ ഗുരുദേവന്റെ സന്ദേശങ്ങളുടെ ആനുകാലിക പ്രസക്തി കാര്യകാരണസഹിതം വിശദമാക്കി. വനിതാ സംഘം പ്രസിഡന്റ് രാധ രാജൻ, സലില ഗോപിനാഥ്, യൂത്ത് മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് റെനീഷ് വി റാം തുടങ്ങിയവർ സംസാരിച്ചു.യോഗത്തിൽ യൂണിയൻ സെക്രട്ടറി പി.എ ശ്രീധരൻ, സ്വാഗതവും തിരുവമ്പാടി ശാഖാ പ്രസിഡന്റ് സജീവ് പുതുപ്പറമ്പിൽ നന്ദി പറഞ്ഞു.