4
ഗവ. അഗികൾച്ചർ ഫാം വർക്കേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം പി.കെ നാസർ ഉദ്ഘാടനം ചെയ്യുന്നു

പേരാമ്പ്ര:എക്സ്ഗ്രേഷ്യാ പെൻഷൻ എല്ലാ ഫാം തൊഴിലാളികൾക്കും അനുവദിക്കണമെന്ന് പേരാമ്പ്രയിൽ നടന്ന ഗവ. അഗ്രികൾച്ചർ ഫാം വർക്കേഴ്സ് യൂണിയൻ (എ.ഐ.ടി.യു.സി) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു .

പത്തു വർഷത്തിൽ താഴെ സർവീസുള്ള സർക്കാർ ജീവനക്കാർക്ക് നൽകുന്ന എക്സ്ഗ്രേഷ്യാ പെൻഷൻ ഇപ്പോൾ കാർഷിക സർവകലാശാലയുടെ കീഴിലുള്ള ഫാമുകളിലെ തൊഴിലാളികൾക്ക് അനുവദിച്ചിട്ടുണ്ട് .എന്നാൽ മറ്റു കൃഷിഫാമുകളിലെ തൊഴിലാളികൾക്ക് ഈ ആനുകൂല്യം ലഭിക്കുന്നില്ല .10 വർഷത്തിൽ താഴെ സർവ്വീസുള്ള ജിവനക്കാർക്ക് നൽകുന്ന എക്സ്ഗ്രേഷ്യാ പെൻഷൻ എല്ലാ ഫാം തൊഴിലാളിക്കും നൽകണമെന്ന് സമ്മേ

ളനം ആവശ്യപ്പെട്ടു .എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി പി.കെ നാസർ ഉദ്ഘാടനം ചെയ്തു.പി.കെ സുരേഷ് എടവരാട്

അദ്ധ്യക്ഷത വഹിച്ചു.ടി.പി രജില രക്തസാക്ഷി പ്രമേയവും, എം.സുഹറ അനുശോചന പ്രമേയവും അവതരിപ്പിച്ചു. .ഭാരവാഹികളായി പി.കെ സുരേഷ് (പ്രസിഡന്റ്) കെ.ദാമോദരൻ (സെക്രട്ടറി) കെ.കെ ഹരിദാസൻ

പി.എം ശങ്കരൻ (വൈസ് പ്രസി) ടി.പി രജില, ഇ.പി ഹഫ്സത്ത് ( ജോയിന്റ്

സെക്രട്ടി വി.കെ ആയിഷ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു .