1
ഇ.ആര്‍.ഉണ്ണികൃഷ്ണന്‍ നായര്‍

കൊയിലാണ്ടി: കൊല്ലം മാനാട്ടിൽ ഈച്ചനാട്ടിൽ ഇ.ആർ.ഉണ്ണികൃഷ്ണൻ നായർ (92) നിര്യാതനായി.

കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി ബോർഡ് അംഗവുമാണ്. നേരത്തെ ട്രസ്റ്റ് ബോർഡ് ചെയർമാനായിരുന്നു. ദീർഘകാലം മാതൃഭൂമി സർക്കുലേഷൻ ഇൻസ്‌പെക്ടറായിരുന്നു.

എൽ.ജെ.ഡി സംസ്ഥാന കമ്മിറ്റി അംഗം, കല്പറ്റ സർവിസ് കോ ഓപ്പറേറ്റിവ് ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എൽ.ഡി.എഫ് കൊയിലാണ്ടി മുനിസിപ്പൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചിരുന്നു.

പരേതരായ ഇളയടത്ത് രാമൻ നായരുടെയും ഈച്ചനാട്ടിൽ ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ: പരേതയായ കൊടുങ്ങല്ലൂർ രാമനെഴുത്ത് വിജയലക്ഷ്മി അമ്മ. മക്കൾ: ലക്ഷ്മി ഗോപിനാഥ്, അഡ്വ.ആർ.യു.വിജയകൃഷ്ണൻ (സി.പി.എം കൊല്ലം ബ്രാഞ്ച് മെമ്പർ), പരേതനായ അഡ്വ.ആർ.യു.ജയശങ്കർ. മരുമക്കൾ: എം.ഗോപിനാഥൻ (ഗുരുവായൂർ), അഡ്വ.അഖില കെ.നമ്പ്യാർ.

സഹോദരങ്ങൾ: പരേതരായ അഡ്വ.ഇ.രാഘവൻ നായർ (കൊയിലാണ്ടി പഞ്ചായത്ത് പ്രഥമ പ്രസിഡന്റ്), ഇ.വാസുദേവൻ നായർ (സ്വാതന്ത്ര്യസമരസേനാനി, കീഴരിയൂർ ബോംബ് കേസ് പ്രതി), അഡ്വ.ഇ.രാജഗോപാലൻ നായർ (കെ.പി.സി.സി മുൻ വൈസ് പ്രസിഡന്റ്), ഇ.രുഗ്മിണി അമ്മ, ഇ.ശാരദാമ്മ.