5

താമരശ്ശേരി :എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ധന്യ സാരഥ്യത്തിന്റെ രജത ജൂബിലിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം താമരശ്ശേരി ശാഖ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. തിരുവമ്പാടി യൂണിയൻ പ്രസിഡന്റ് ഗിരി പാമ്പനാൽ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് സുരേന്ദ്രൻ അമ്പായത്തോട് അദ്ധ്യക്ഷത വഹിച്ചു. യോഗം അസി.സെക്രട്ടറി അഡ്വ: മഞ്ചേരി രാജൻ മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ ജനറൽ സെക്രട്ടറി പി.എ ശ്രീധരൻ , യൂണിയൻ വൈസ് പ്രസിഡന്റ് എം.കെ അപ്പുക്കുട്ടൻ സലില ഗോപിനാഥ് വത്സൻ മേടോത്ത് കെ.ടി രാമകൃഷ്ണൻ പി വിജയൻ രാധരാജൻ, നളിനാക്ഷി ,വികെ ഷൈജു പത്മിനി സജീവ് അമൃത ദാസ്തമ്പി തുടങ്ങിയവർ പ്രസംഗിച്ചു.