img20211220

തിരുവമ്പാടി : ഇരുവഞ്ഞിപുഴയിൽ നാളെ വീണ്ടും കയാക്കിംഗ് ആരവമുയരും. കേരള കനോയിംഗ് കയാക്കിംഗ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഒന്നാമത് സംസ്ഥാനതല സ്ലാലം വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പ് നാളെ പുല്ലൂരാംപാറ പള്ളിപ്പടി പാലത്തിന് സമീപം നടക്കും. ജനുവരിയിൽ ഭോപ്പാലിൽ നടക്കുന്ന നാഷണൽ കയാക്കിംഗ് ചാമ്പ്യൻഷിപ്പിലേക്കുള്ള കേരള ടീമിനെ ഈ ചാമ്പ്യൻഷിപ്പിൽ നിന്നാണ് തിരഞ്ഞെടുക്കുക.

പോൾസൺ അറയ്ക്കൽ പ്രസിഡന്റായി കോടഞ്ചേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തുഷാരഗിരി അഡ്വഞ്ചർ കയാക്കിംഗ് അക്കാദമിയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ മുഖ്യാതിഥിയായിരിക്കും. കനോയിംഗ് കയാക്കിംഗ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടി.രാജീവ് അദ്ധ്യക്ഷത വഹിക്കും.