img20211219
മലയോര ഫാം ടൂറിസം നടപ്പാക്കുന്നതിന് മുന്നോടിയായി തിരുവമ്പാടി പഞ്ചായത്ത് ഹാളിൽ ചേർന്ന ആലോചനാ യോഗത്തിൽ നിന്ന്

തിരുവമ്പാടി: മലയോരത്തെ വിവിധ ഫാമുകളെ കോർത്തിണക്കി ഫാം ടൂറിസം വരുന്നു. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, ജില്ലാ പഞ്ചായത്തംഗം ബോസ് ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഹാളിൽ ചേർന്ന ആലോചനാ യോഗത്തിൽ ദേശീയ, സംസ്ഥാന അവാർഡ് നേടിയ കർഷകർ ഉൾപ്പെടെ പങ്കെടുത്തു. പച്ചക്കറി, തെങ്ങ്, ജാതി, സമ്മിശ്ര കൃഷി, പശു, ആട്, കോഴി, തേനീച്ച, മത്സ്യം വളർത്തൽ തുടങ്ങി വിവിധ മാതൃകാ ഫാമുകളെയും മേഖലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെയും ഉൾപ്പെടുത്തി ടൂർ പാക്കേജ് തയ്യാറാക്കാനാണ് ഒരുങ്ങുന്നത്. യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ.അബ്ദുറഹ്മാൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ കരിമ്പിൽ, അജു ഇമ്മാനുവൽ എന്നിവർ നിർദ്ദേശങ്ങൾ സമർപ്പിച്ചു. കെ.എസ്.ആർ.ടി.സിയെയും സ്വകാര്യ ടൂർ ഓപ്പറേറ്റർമാരെയും തിരുവമ്പാടിക്ക് പുറമെ സമീപ പഞ്ചായത്തുകളിലെ ഫാമുകളെയും പദ്ധതിയുടെ ഭാഗമാക്കാനും തീരുമാനിച്ചു.