1

പയ്യോളി: ഇരിങ്ങൽ അഴീക്കൽ കടവിന് സമീപത്തെ മേക്കന്നോളി പരദേവത ക്ഷേത്രത്തിനു തീപിടിച്ചു. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവം.

മൂന്നര നൂറ്റാണ്ടിലേറെ പഴക്കമുണ്ടെന്നു കരുതുന്ന ക്ഷേത്രത്തിൽ നിത്യപൂജയില്ലെങ്കിലും പതിവായി ചൂട്ടുവിളക്ക് തെളിക്കാറുണ്ട്. വൈകിട്ട് ഇത് തെളിച്ചതിൽ നിന്നാണ് അഗ്നി പടർന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ക്ഷേത്രത്തിന്റെ വടക്കേ മൂലയിൽ നിന്നു തീ ഉയരുന്നത് കണ്ട് പരിസരവാസികൾ ഫയർ സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. വടകര, കൊയിലാണ്ടി, പേരാമ്പ്ര സ്റ്റേഷനുകളിൽ നിന്നായി എത്തിയ മൂന്നു യൂണിറ്റ് ചേർന്നാണ് തീയണച്ചത്.

മേൽക്കൂര ഭാഗികമായി കത്തിനശിച്ചു. ശ്രീകോവിലിനു കാര്യമായ കേടുപാടുകളില്ല. ഫയർ യൂണിറ്റുകളെ തണയ്ക്കാൻ പയ്യോളി പൊലീസും സ്ഥലത്തെത്തിയിരുന്നു.