
കട്ടിപ്പാറ : യാത്രക്കാരുടെ നടുവൊടിച്ച് ചമൽ കട്ടിപ്പാറ കേളം മൂല - പൂലോട് റോഡിന് ഒടുവിൽ ശാപമോക്ഷം.റോഡിന്റെ ശോച്യാവസ്ഥ കാരണം പൂലോട്, പയോണ,വേണ്ടെകുംചാൽ പ്രദേശങ്ങളിൽ അപകടങ്ങളും അപകടമരണങ്ങളും തുടർക്കഥയാകുന്നതായി ചുണ്ടിക്കാട്ടി കേരള കൗമുദി കഴിഞ്ഞ മാസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.ഇതിന് പിന്നാലെയാണ് റോഡ് അറ്റകുറ്റപണികൾ നടത്തിയത്.നാല് വർഷം മുമ്പ് നിലച്ച റോഡിന്റെ അറ്റകുറ്റപണികൾ ഏതാണ്ട് പൂർത്തിയായി.ഇതോടെ റോഡിനെ ആശ്രയിച്ചിരുന്ന നൂറുകണക്കിന് ആളുകൾ ആശ്വാസത്തിലാണ്.കൂടാതെ നാഷണൽ ഹൈവേയിൽ ഗതാഗതതടസം നേരിട്ടാൽ വയനാട്ടിൽ നിന്നും വടകര കൊയിലാണ്ടി, മറ്റു മലയോര മേഖലകളിലേക്കു കൂടിയുള്ള നിരവധി യാത്രക്കാർ ഈ റോഡ് വഴിയാണ് കടന്ന് പോകുന്നത്.