krail

വടകര: കെ.റെയിൽ ദുരന്ത പദ്ധതിക്ക് വടകര താലൂക്കിൽ കല്ല് നാട്ടാൻ സമ്മതിക്കില്ലെന്ന് സമരസമിതി വടകര നിയോജക മണ്ഡലം കൺവീനർ ടി.സി. രാമചന്ദ്രൻ പറഞ്ഞു. ആയിരക്കണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിക്കപ്പെടുന്ന കെ റെയിൽ പദ്ധതി സംസ്ഥാനത്തെ കടക്കെണിയിൽ ആക്കുന്നതോടൊപ്പം ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്കും കാരണമാകുന്നതാണെന്ന് വിദഗ്ദർ വിലയിരുത്തുന്നത്.അഴിയൂർ കെ റെയിൽ വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമിതി പഞ്ചായത്ത് കൺവീനർ എം പ്രഭുദാസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സന്തോഷ് കുമാർ, ഫിറോസ് കാളാണ്ടി, പാമ്പള്ളി ബാലകൃഷ്ണൻ, പ്രശാന്ത് സമത, നസീർ വീരോളി, എം.പി രാജൻ മാസ്റ്റർ, എം.കെ. രവീന്ദ്രൻ , ജിതേഷ് വെള്ളച്ചാൽ, ജ്യോതി സുരേഷ്, സുമിഷ ബാബു തുടങ്ങിയവർ സംസാരിച്ചു. സക്കീർ അത്താണിക്കൽ,കെ രാജൻ, ബാബുരാജ് വെള്ളച്ചാൽ, ഗംഗാധരൻ ,രേഷ്മ, ശ്രീലത അമൃതം, സജിന തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.