മാനന്തവാടി: ശല്യക്കാരനായ കടുവയെ പിടികൂടണമെന്നും വന്യമൃഗശല്യത്തിൽ നഷ്ടപരിഹാര തുക വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് മാനന്തവാടി ഗാന്ധി പാർക്കിൽ നടത്തുന്ന റിലേ സത്യാഗ്രഹ സമരം മൂന്നാം ദിവസത്തിലേക്ക്. കോൺഗ്രസ് മാനന്തവാടി ബ്ലോക്ക് വൈസ് പ്രസിഡന്റ് ജേക്കബ്ബ് സെബാസ്റ്റ്യൻ ഇന്നലെ സത്യാഗ്രഹം നടത്തി. ഡി.സി.സി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ ആദ്യദിനം സത്യാഗ്രഹം അനുഷ്ടിച്ചിരുന്നു.
രണ്ടാം ദിവസത്തെ സമരം മുൻ മന്ത്രി പി.കെ.ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. എൻ.കെ.വർഗീസ് അദ്ധ്യക്ഷത വഹിച്ചു.
കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.എ.ആന്റണി, പി.വി.എസ് മൂസ, എം.അബ്ദുറഹ്മാൻ, പി.വി. ജോർജ്, എ.എം. നിഷാന്ത്,പി.വി.നാരായണവാര്യർ, അരുൺകുമാർ, നഗരസഭാ ചെയർപേഴ്സൺ സി.കെ.രത്നവല്ലി, പി.ഷംസുദ്ദീൻ, ലേഖാ രാജീവൻ, ജോസഫ് കളപ്പുര, സണ്ണി ജോസ് ചാലിൽ തുടങ്ങിയവർ പ്രസംഗിച്ചു. സമരം ഇന്നും തുടരും.