
കുറ്റ്യാടി: ശോചനീയാവസ്ഥയിലായിരുന്ന കുന്നുമ്മൽ 12-ാം വാർഡിലെ ഒതയോത്ത്, കുനിയിൽ എൽ.പി. റോഡിന്റെ രണ്ടാം ഘട്ട നവീകരണ പ്രവൃത്തി പൂർത്തിയായി. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽപെടുത്തി മുൻ എം.എൽ.എ പാറക്കൽ അബ്ദുള്ള മുഖാന്തരമാണ് റോഡിന് ഫണ്ട് ലഭ്യമായത്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി എലിയാറ ആനന്ദന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ടവർക്ക് നിവേദനം നൽകിയിരുന്നു. ശോചനിയാവസ്ഥയെ പറ്റി കേരള കൗമുദിയും ചുണ്ടികാട്ടിയിരുന്നു. റോഡ് നിർമ്മാണത്തിന്റെ ആദ്യഘട്ടം വെള്ളപൊക്ക ദുരിതാശ്വാസ നിധിയിൽപ്പെടുത്തി ഫണ്ട് ലഭ്യമാക്കുകയും പണി പൂർത്തിയാവുകയും ചെയ്തിരുന്നു.