2

കൊയിലാണ്ടി: നഗരസഭയിലെ പുളിയഞ്ചേരിയിൽ നവീകരിച്ച നീന്തൽക്കുളം നാടിന് സമർപ്പിച്ചു.മുൻ എം.എൽ.എ കെ. ദാസിന്റെ ആസ്ഥി വികസന ഫണ്ടിൽ 75 ലക്ഷം രൂപ ചെലവിൽ നവീകരിച്ച നീന്തൽക്കുളത്തിന്റെ സമർപ്പണം കാനത്തിൽ ജമീല എം.എൽ.എ. നിർവഹിച്ചു.നരസഭ ഉപാദ്ധ്യക്ഷൻ കെ.സത്യൻ അദ്ധ്യക്ഷത വഹിച്ചു.കെ.ദാസൻ മുഖ്യാത്ഥിയായി. സ്ഥിരം സമിതി അദ്ധ്യക്ഷരായ ഇ.കെ.അജിത്, നിജില പറവക്കൊടി, സി.പ്രജില, നഗരസഭാംഗങ്ങളായ മനോജ് പയറ്റുവളപ്പിൽ, വി.പി. ഇബ്രാഹിം കുട്ടി, വിവിധ രാഷട്രീയ കക്ഷി നേതാക്കളായ കബീർ സലാല, ഹുസ്സൈൻ തങ്ങൾ, എം.റഷീദ്, സംഘാടക സമിതി ഭാരവാഹികളായ എ.കെ.സി.മുഹമ്മദ്, എം.പ്രഭാകരൻ എന്നിവർ സംസാരിച്ചു.