രാമനാട്ടുകര: ബേപ്പൂർ മണ്ഡലത്തിൽ കാലവർഷത്തിൽ തകർന്ന റോഡുകളുടെ പുനരുദ്ധാരണത്തിന് 2.03 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് - ടൂറിസം വകുപ്പു മന്ത്രി പി.എ മുഹമ്മദ് റിയാസ്. മണ്ഡലത്തിലെ വിവിധ റോഡുകൾ കനത്ത മഴയിൽ തകരുകയും യാത്ര ദുരിതപൂർണ്ണമാവുകയും ചെയ്തത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഫ്ളഡ് ഫണ്ടിൽ ഉൾപ്പെടുത്തി തുക അനുവദിച്ചത്. റോഡുകളുടെ പേരും തുകയും:
കടലുണ്ടി പഞ്ചായത്തിലെ സർപ്പക്കാവ് - കയനിപ്പാടം റോഡ് - 10 ലക്ഷം,
വാക്കടവ് - കടുക്കബസാർ തീരദേശ റോഡ് - 10 ലക്ഷം
ബ്ലു സ്റ്റാർ ബസ്റ്റോപ്പ് - ബീച്ച് റോഡ് കടലുണ്ടിക്കടവ്- 10 ലക്ഷം
കോർപ്പറേഷൻ പരിധിയിലെ അരക്കിണർ റെയിൽവേ - ലൈൻ റോഡ് - 10 ലക്ഷം
ഗുരുക്കൾകാവ് - വെള്ളപ്പാലി റോഡ് - 10 ലക്ഷം
ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡ് 10 ലക്ഷം
നടുവട്ടം മാഹി - മണ്ടൊടി റോഡ് - 10 ലക്ഷം
ബിസി റോഡ് സൗത്ത - പള്ളിയറക്കൽ -10 ലക്ഷം
ചിന്ത റോഡ് - മുണ്ടകപ്പാടം 10 ലക്ഷം
ഉള്ളിശ്ശേരിക്കുന്ന് രിഫാഇ പള്ളി - പയ്യനാട്ടു പാടം റോഡ് - 10 ലക്ഷം
പൂളക്കടവ് -അത്തിക്കൽ റോഡ് - 10 ലക്ഷം
പൂക്കോളിൽ - പള്ളിത്താഴം റോഡ് -10 ലക്ഷം
ആമാങ്കുനി റോഡ് - 10 ലക്ഷം,
രാമനാട്ടുകര നഗരസഭയിലെ ഓലശ്ശേരി -നിറംകണ്ടി റോഡ് 8 ലക്ഷം
പാണ്ടികശാല - അത്തോളിൽ റോഡ് 10 ലക്ഷം
പൊറ്റപ്പടി - സേവാമന്ദിരം റോഡ് - 10 ലക്ഷം
ഇരുമൂളിപറമ്പ് - വാക്കയിൽ റോഡ് - 10 ലക്ഷം
ഫറോക്ക് നഗരസഭയിലെ കുറുന്തലകുന്ന് റോഡ് -10 ലക്ഷം
പെരുമുഖം -കള്ളിക്കൂടം റോഡ് - 10 ലക്ഷം
പൈക്കുറ്റി റോഡ് - കരുവൻതിരുത്തി -10 ലക്ഷം
കള്ളിത്തൊടി - വാരഞ്ചേരി - പാലക്കൽപുറായി റോഡ് -5 ലക്ഷം