
പേരാമ്പ്ര: സിസ്റ്റർ ലിനി മെമ്മോറിയൽ സ്മാർട്ട് അങ്കണവാടി നാടിന് സമർപ്പിച്ചു.ആതുര സേവന രംഗത്തിന് മാതൃകയായി മാറിയ ലിനിക്ക് ജന്മനാടായ ചെമ്പനോട കൊറത്തി പാറയിലാണ് അങ്കണവാടി സ്മാരകം ഒരുക്കിയിരിക്കുന്നത്. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച അങ്കണവാടി ഉദ്ഘാടനം ബ്ലോക്ക് ഭരണസമിതിയുടെ ഒന്നാം വാർഷിക ദിനത്തിൽ ടി.പി. രാമകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ലിനിയുടെ ഫോട്ടോ അനാഛാദനം നടത്തി. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ ഉപഹാര സമർപ്പണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് എ.ഇ അബ്ദുൾ ഗഫൂർ റിപ്പോർട്ട് അവതരിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ പി.കെ. രജിത, കെ. സജീവൻ, ശശികുമാർ പേരാമ്പ്ര, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഗിരിജ ശശി, വഹീദ പാറേമ്മൽ, സി.എം. സനാതനൻ, കെ. അജിത, പി.ടി അഷ്റഫ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.വി. ബേബി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലൈസ ജോർജ്ജ്, കെ.എ ജോസുകുട്ടി, ഐ.സി.ഡി.എസ്. ഓഫീസർ കെ. ദീപ, ജോസഫ് ചാക്കോ മണ്ണൂർ, ജോസ് തോമസ്, രാജീവ് തോമസ്, ലിപു തോമസ് തുടങ്ങിയ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു. സി.കെ. പാത്തുമ്മ സ്വാഗതവും
കെ.പി. രാജന്‍ നന്ദിയും പറഞ്ഞു.