attack

കോഴിക്കോട്: വിമാനയാത്രക്കാരനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി 500 ഗ്രാം സ്വർണം കവർന്നു. നാദാപുരം സ്വദേശി കെ.കെ.ഇല്യാസാണ് (34) കവർച്ചയ്ക്ക് ഇരയായത്. എലത്തൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങി നാട്ടിലേക്ക് പോകുമ്പോഴാണ് സംഭവം. കാറിലെത്തിയ നാലംഗ സംഘം പൂളാടിക്കുന്ന് പുറക്കാട്ടിരി പാലത്തിന് സമീപത്ത് വച്ച് വണ്ടി തടഞ്ഞു. കത്തി കാണിച്ച് സ്വർണം പിടിച്ചുവാങ്ങുകയായിരുന്നു. ഇല്യാസിനൊപ്പം കാറിലുണ്ടായിരുന്ന മറ്റു രണ്ടു പേർക്കുൾപ്പെടെ ആർക്കും പരിക്കൊന്നുമില്ല.