കോഴിക്കോട്: സി.ഐ.ഐ ടാ​റ്റാ കമ്യൂണിക്കേഷൻസ് സെന്റർ ഫോർ ഡിജി​റ്റൽ ട്രാൻസ്‌ഫോർമേഷൻ (സി.ഡി.ടി) ഏർപ്പെടുത്തിയ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ 'ഡിജി​റ്റൽ പരിവർത്തന പുരസ്‌കാരം

ബേബി മെമ്മോറിയൽ ഹോസ്പി​റ്റലിന് ലഭിച്ചു.ഡിജി​റ്റൽ പരിവർത്തനത്തിന്റെ പരിധിയിൽ വരുന്ന ഏ​റ്റവും മികച്ച പരിശ്രമങ്ങൾക്കും, പ്രവൃത്തികൾക്കും, സാങ്കേതിക വൈദഗ്ധ്യത്തിനുമുള്ള അംഗീകാരമാണ് ഇത്.
ഇന്ത്യയിലെ പ്രമുഖ കമ്പനികൾ നാമനിർദ്ദേശം ചെയ്യപ്പെട്ട ഈ പുരസ്‌കാരം നേടിയ ഒരേയൊരു ആശുപത്രിയാണ് ബേബി മെമ്മോറിയൽ.കൊവിഡ് ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ബേബി മെമ്മോറിയൽ ഹോസ്പി​റ്റലിലെ വിവര സാങ്കേതിക വിഭാഗം, ആശുപത്രി നേതൃത്വത്തിന്റെ സഹായത്തോടെ സാങ്കേതികതയിൽ അടിസ്ഥാനമായ ഒരു പ്ലാ​റ്റ്‌ഫോം വികസിപ്പിച്ചെടുത്തു. കമ്പ്യൂട്ടർ വിഷൻ, നാച്വറൽ ലാംഗ്വേജ് പ്രോസസ്സിംഗ്, റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാ​റ്റ് ബോട്‌സ് എന്നിവയാണ് 'കൊവിഡ് വാരിയേഴ്‌സ്' പ്ലാ​റ്റ്‌ഫോമിന് കരുത്തേകുന്നത്.