cctv

കോഴിക്കോട്: മെഡിക്കൽ കോളേജ് പരിസരവും സമീപ പ്രദേശങ്ങളും ഇനി കാമറ കണ്ണുകൾ സുരക്ഷയൊരുക്കും. ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനും മെഡിക്കൽ കോളേജ് വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്തമായാണ് സി.സി.ടി.വി കാമറകൾ സ്ഥാപിക്കുന്നത്. ഏഴുലക്ഷം രൂപ ചെലവിൽ മെഡിക്കൽ കോളേജ് പരിസരം മുതൽ കോവൂർ വരയുള്ള പ്രധാന റോഡുകളിലും ജംഗ്ഷനുകളിലും 32 കാമറകളാണ് സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തിൽ 10 കാമറകൾ സ്ഥാപിച്ചു കഴിഞ്ഞു. ഇതിന്റെ ഉദ്ഘാടനം മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ ഇന്ന് രാവിലെ 10 ന് സിറ്റി പൊലീസ് കമ്മിഷണർ എ.വി ജോർജ് നിർവഹിക്കും. ഡെപ്യൂട്ടി കമ്മിഷണർ എം.മഹാരാജൻ, അഡീഷണൽ സൂപ്രണ്ട് അബ്ദുൾ റസാഖ്, മെഡിക്കൽ കോളേജ് അസി.കമ്മിഷണർ കെ.സുദർശൻ, ഇ.എം.സോമൻ എന്നിവർ പങ്കെടുക്കും.