സുൽത്താൻ ബത്തേരി: കേരളത്തിലെ ജനങ്ങൾക്ക് ജീവിക്കാനാവശ്യമായ വെള്ളവും പ്രാണവായുവും തരുന്ന പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിന് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് തിരിച്ചറിഞ്ഞ പാരിസ്ഥിതിക വിവേകമുള്ള രാഷ്ട്രീയ നേതാവായിരുന്നു
പി.ടി തോമസ്സ് എന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി അഭിപ്റായപ്പെട്ടു. പശ്ചിമഘട്ടത്തെ തകർക്കുന്ന മാഫിയകൾക്കെതിരെ അദ്ദഹം ധീരമായി പോരാടി. പ്രകൃതി സംരക്ഷണത്തിനായി നട്ടെല്ല് നിവർത്തി പ്രതിരോധം തീർത്തു. കേരളത്തിന്റെ പരിസ്ഥിതി സുരക്ഷക്കായുടെ പോരാട്ടത്തിൽ ശക്തനായ പോരാളിയെയാണ് നഷ്ടപ്പെട്ടതെന്ന് സമിതി പ്രസിഡന്റ് എൻ.ബാദുഷ പറഞ്ഞു.