mehajoob
ഡി​സ്ട്രി​ക്ട് ​കോ​ ​ഓ​പ്പ​റേ​റ്റീ​വ് ​ബാ​ങ്ക് ​എം​പ്ലോ​യീ​സ് ​ഫെ​ഡ​റേ​ഷ​ന്റെ​ ​നേ​തൃ​ത്വ​ത്തിൽആ​ദാ​യ​നി​കു​തി ഓ​ഫീ​സി​നു മു​ന്നി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​പ്ര​തി​ഷേ​ധ​ധ​ർ​ണ​ ​ക​ൺ​സ്യൂ​മ​ർ​ഫെ​ഡ് ​ചെ​യ​ർ​മാ​ൻ​ ​എം.​മെ​ഹ്ബൂ​ബ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു

കോഴിക്കോട്: സഹകരണ മേഖലയിൽ കേന്ദ്ര സർക്കാർ ജനാധിപത്യവിരുദ്ധമായി കടന്നുകയറുന്നതിനെതിരെ ഡി.ബി.ഇ.എഫ് നേതൃത്വത്തിൽ കേരള ബാങ്ക് ജീവനക്കാർ കോഴിക്കോട് ആദായനികുതി ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. കൺസ്യൂമർഫെഡ് ചെയർമാൻ എം.മെഹബൂബ് സമരം ഉദ്ഘാടനം ചെയ്തു. ഡി.ബി.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് കെ.ആർ.സരളാഭായ് അദ്ധ്യക്ഷത വഹിച്ചു. കേരള ബാങ്ക് ഡയറക്ടർ ഇ. രമേശ് ബാബു, ബെഫി അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി സി.രാജീവൻ, ഡി.ബി.ഇ.എഫ് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെ.ടി.അനിൽകുമാർ, ജോയിന്റ് സെക്രട്ടറി സി.എൻ.മോഹനൻ, കെ.സി.യു ജില്ലാ ട്രഷറർ ഇ.സുനിൽകുമാർ, കെ.പി.അജയകുമാർ എന്നിവർ പ്രസംഗിച്ചു. പി.പ്രേമാനന്ദൻ സ്വാഗതവും വിനോദൻ ചെറിയാലത്ത് നന്ദിയും പറഞ്ഞു.