4

വടകര: ശ്രീനാരായണ ഹൈസ്കൂളിലെ ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങൾ നടത്തി.ഇത്തവണത്തെ ആഘോഷം വിദ്യാർത്ഥികളുടെ നേതൃത്വത്തിലായിരുന്നു.ആഘോഷ പരിപാടികൾ സംഘടിപ്പിച്ചതും , ഉദ്ഘാടനം നിർവ്വഹിച്ചതുമെല്ലാം വിദ്യാർത്ഥികൾ തന്നെ. പത്തിലെ ക്ലാസ് ലീഡർമാരായ ടി.എം അപർണ,കെ.വി ശിവദത്ത്, അദ്വൈത് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.ഗാർഗി, നേഹൽ മനപ്പള്ളി എന്നിവർ ആശംസകളർപ്പിച്ചു .നികേത സ്വാഗതവും ആർ.ബി ഉത്തര നന്ദിയും പറഞ്ഞു. പ്രധാനദ്ധ്യാപകൻ ദിനേഷ് കരുവാൻ കണ്ടിയിൽ സമ്മാനദാനം നിർവ്വഹിച്ചു.