കോഴിക്കോട്: ഹയർ സെക്കൻഡറി സ്കൂളുകളിൽ അനദ്ധ്യാപക നിയമനങ്ങൾ നടത്തണമെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി അംഗീകരിച്ചിട്ടും നടപ്പാക്കാത്തതിനെതിരെ കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡി.ഡി.ഇ ഓഫീസിലേക്ക് മാർച്ച് നടത്തി.
ധർണാസമരം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.പി.ഗവാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.പി.അസ്‌കർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഷിനോജ് പാപ്പച്ചൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി മാത്യു ജോർജ്ജ്, കോർപ്പറേഷൻ കൗൺസിലർ എസ്.കെ.അബൂബക്കർ, പവിത്രൻ, ചന്ദ്രശേഖരൻ, അഷ്‌റഫ് പുളിയനാട്, ജോർജ്ജ് താമരശ്ശേരി, കുഞ്ഞബ്ദുള്ള വടകര, ഹാരിസ്, സി.എച്ച്.അഷ്‌റഫ്, രതീഷ്, അസ്ഹർ, എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ആന്റണി ജെയിംസ് സ്വാഗതവും ട്രഷറർ സാജിദ് റഹ്‌മാൻ നന്ദിയും പറഞ്ഞു.