ppp

കോഴിക്കോട്: നുണകൾ പ്രചരിപ്പിച്ച് ഹിന്ദു - മുസ്ലിം ധ്രുവീകരണത്തിലൂടെ കലാപത്തിന് സാഹചര്യമൊരുക്കുകയാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെന്ന് പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ.അബ്ദുൽ സത്താർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രാഷ്ട്രീയ മേൽക്കോയ്മയ്ക്ക് വർഗീയതയല്ലാതെ മറ്റു വഴികളില്ലെന്നു കണ്ടാണ് ആർ.എസ്.എസ് - ബി.ജെ.പി നേതാക്കൾ നിരന്തരം വിദ്വേഷ പ്രചാരണം അഴിച്ചുവിടുന്നത്. കെ.എസ്.ഷാനെ ആസൂത്രിതമായി കൊലപ്പെടുത്തിയ ശേഷം അവർ നാടുനീളെ അക്രമത്തിനു പ്രേരിപ്പിക്കുകയാണ്. അമ്പലങ്ങൾക്ക് മേൽ അതിക്രമങ്ങൾ നടക്കുന്നുവെന്ന സുരേന്ദ്രന്റെ പരാമർശം വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.