
മാവൂർ: വർഷങ്ങളായുള്ള കണിയാത്ത് - പൈപ്പ്ലൈൻ റോഡിന്റെ ദുരവസ്ഥ ഇനിയില്ല. റോഡ് ടാറിംഗ് കഴിഞ്ഞു. ഇനി കുറച്ച് മിനുക്ക് പണികൾ മാത്രമാണ് ബാക്കി. റോഡിന്റെ ഇരുവശത്തും മണ്ണ് ഇളകി പോവാതിരിക്കാൻ അര മീറ്റർ വീതിയിൽ കോൺഗ്രീറ്റ് ചെയ്തിരിക്കുന്നത് ഉറക്കേണ്ട താമസം മാത്രം, റോഡ് പൂർണമായും ഗതാഗത യോഗ്യമാവും. കാൽനടക്കാർക്ക് പോലും യാത്ര ചെയ്യാൻ പറ്റാത്ത റോഡിന്റെ അവസ്ഥ കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
ആയിരത്തി മൂന്നൂറ്റി അൻപത്ത് മീറ്റർ നീളത്തിലാണ് ഈ റോഡ് ടാർ ചെയ്തിരിക്കുന്നത്. റോഡിന്റെ ഇരുവശങ്ങളിലും അരമീറ്റർ വീതിയിൽ കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. ഇതു മൂലം റോഡിലേക്ക് വെള്ളം വരാതെയും റോഡിന്റെ വശങ്ങളിലെ മണ്ണ് ഒഴുകി പോവാതെയും ഇരിക്കും.
ഒരു വർഷം മുമ്പേ പി.ടി.എ റഹിം എം.എൽ.എ നാൽപത്തി രണ്ട് ലക്ഷം രൂപ പ്രത്യേക ഫണ്ട് റോഡ് നിർമ്മാണത്തിനായി പാസാക്കിയിരുന്നു. ഒപ്പം മാവൂർ പഞ്ചായത്ത് എട്ട് ലക്ഷം രൂപയും. വാട്ടർ അതോറ്റിയുടെ റോഡ് ആയതു കാരണം പല നിയമ തടസങ്ങളും നേരിട്ട് നിർമ്മാണ പ്രവർത്തികൾക്ക് കാലതാമസം വരികയായിരുന്നു. ഒപ്പം ലോക്ക്‌ഡൗണും മഴയും. മഴക്കെടുതിയിൽ ദുരിതം വർദ്ധിച്ചു.
മഴ കാരണം പ്രവൃത്തി ചെയ്യാൻ കഴിയില്ല എന്ന് കരാറുകരൻ അറിയിച്ചതിനെ തുടർന്ന്
പഞ്ചായത്ത് അതികൃതർ താത്ക്കാലിക യാത്രാ സൗകര്യം ഒരുക്കിയിരുന്നു. ഇരുവശവും ഉള്ള മലകൾക്ക് നടുവിലൂടെ കടന്ന് പോവുന്ന റോഡ് അയത് കൊണ്ട് മഴ കാലത്ത് കുത്തി ഒലിച്ച് വരുന്ന വെള്ളം ഒലിച്ച് പോവാൻ ഓവുചാലുകൾ ഇല്ലെന്ന പോരായ്മ ബാക്കിയാണ്. വാട്ടർ അതോറിറ്റിയുടെ കൈവശമായത് കൊണ്ട് പ്രത്യേക അനുമതി ഉണ്ടെങ്കിൽ മാത്രമേ ഓവുചാൽ നിർമ്മാണം നടക്കുകയുള്ളു.