kandal

കോഴിക്കോട്: മംഗലംപുഴയുടെ തീരത്ത് കണ്ടൽക്കാടുകൾ വെട്ടിക്കളഞ്ഞതായി കണ്ടെത്തിയിട്ടില്ലെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ഇവിടെയുള്ള അഞ്ച് സെന്റ് സ്ഥലത്ത് ഒരു വർഷത്തിലധികം പഴക്കമുള്ള പതിനഞ്ചോളം ചെറുമരങ്ങളുടെ കുറ്റികൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും കണ്ടൽമരങ്ങളാണോയെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നും ഡി.എഫ്.ഒയുടെ റിപ്പോർട്ടിൽ പറയുന്നു.
റവന്യൂ, വനംവകുപ്പ് ജീവനക്കാർ തിരഞ്ഞെടുപ്പ് തിരക്കിലായിരുന്ന ഘട്ടത്തിൽ എലത്തൂരിന് സമീപം പുനൂർപുഴയുടെ കൈവഴിയായ മംഗലംപുഴയുടെ കരയിലുണ്ടായിരുന്ന കണ്ടൽക്കാടുകൾ വെട്ടി നശിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഡി.എഫ്.ഒയുടെ വിശദീകരണം. പി.എം.ഫ്രാൻസിസ് സമർപ്പിച്ച പരാതി ഡി.എഫ്.ഒയുടെ വിശദീകരണത്തോടെ കമ്മിഷൻ തീർപ്പാക്കി.