കൊയിലാണ്ടി: ചേലിയയിൽ ആൾ താമസമില്ലാത്ത വീട്ടിന്റെ കുളിമുറിയിൽ നിന്ന് പതിനൊന്ന് ലിറ്റർ വാറ്റ് ചാരായം പിടികൂടി. പ്രതി ഇയ്യക്കണ്ടി സജീവനെ (45) അറസ്റ്റ്‌ ചെയ്തു. സി.ഐ എൻ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ശ്രീജേഷ്, എം.എൻ. അനൂപ്, സിവിൽ പൊലീസ് ഓഫീസർമാരായ ഒ.കെ സുരേഷ്, സനൽ തുടങ്ങിയവർ റെയിഡിൽ പങ്കെടുത്തു. പുതുവത്സരാഘോഷത്തിനായി തയ്യാറാക്കി വെച്ചതാണ് മദ്യം എന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.