കോഴിക്കോട്‌: മത്സ്യബന്ധനത്തിനിടെ കോനാട്‌ ബീച്ചിൽ വള്ളം മറിഞ്ഞു. വള്ളത്തിലുണ്ടായ 12 തൊഴിലാളികളും പരിക്കില്ലാതെ നീന്തി രക്ഷപ്പെട്ടു. നൈനാൻ വളപ്പ്‌ സ്വദേശി ടി.വി ജാഫറിന്റെ നേതൃത്വത്തിലുള്ള വള്ളമാണ്‌ അപകടത്തിൽപ്പെട്ടത്‌. അപ്രതീക്ഷിതമായി തിരമാലയടിച്ചതാണ്‌ അപകടകാരണം. വള്ളം പൂർണമായും തകർന്നു. വലയും രണ്ട്‌ എൻജിനുകളുമടക്കം നശിച്ചു. ഏഴുലക്ഷം രൂപയുടെ നാശനഷ്ടമാണ്‌ കണക്കാക്കുന്നത്‌. കോസ്റ്റൽ പൊലീസും നാട്ടുകാരും മത്സൃെതൊഴിലാളികളും ചേർന്ന്‌ രക്ഷാപ്രവർത്തനം നടത്തി. കോസ്റ്റൽ പൊലീസ്‌ എസ്‌.ഐ ടി.പി ബാലകൃഷ്‌ണൻ, ഹെഡ്‌ കോൺസ്റ്റബിൾ സി ബിജു എന്നിവർ നേതൃത്വം നൽകി.