കോഴിക്കോട്: മുട്ടുമാറ്റിവെയ്ക്കലിന് അസ്ഥിരോഗ ആശുപത്രിയായ ആസ്റ്റൺ ഓർത്തോയിൽ റോബോട്ടിക് ശസ്ത്രക്രിയാ സൗകര്യമായി. റോബോട്ട് ലോഞ്ചിംഗ് 27 ന് പൊതുമരാമത്ത് മന്ത്രി അഡ്വ.പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും.
ഈ സമ്പൂർണ ഓട്ടോമേറ്റഡ് സംവിധാനം കേരളത്തിൽ ആദ്യത്തേതാണെന്ന് ആസ്റ്റൺ ഓർത്തോ മാനേജിംഗ് ഡയറക്ടർ പി.എം.ഉസ്‌മാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയിൽ നാലാമത്തേതും. ദക്ഷിണ കൊറിയയിലെ കുറക്സോ കമ്പനി വികസിപ്പിച്ചെടുത്തതാണ് 'കുവിസ് " റോബോട്ട്.
എല്ലുകളുടെ ചെറിയ തകരാറുകൾ പോലും തീർക്കാൻ റോബോട്ടിക് ശസ്‌ത്രക്രിയയിലൂടെ കഴിയും. തികച്ചും സുരക്ഷിതവുമാണിത്.
വാർത്താസമ്മേളനത്തിൽ ഡോ.അബ്ദുസമദ്, ഡോ.മുഹമ്മദ് ഹസിൽ എന്നിവരും സംബന്ധിച്ചു.