news
'എ ലാഡർ റ്റു യു.എസ്.എസ് ' പുസ്തകത്തിന്റെ പ്രകാശനം കെ.പി.കുഞ്ഞമ്മദ്കുട്ടി എം.എൽ.എ നിർവഹിക്കുന്നു

കുറ്റ്യാടി: വിദ്യാർത്ഥികൾക്കായി സി.വി.കുഞ്ഞബ്ദുല്ല രചിച്ച 'എ ലാഡർ റ്റു യു.എസ്.എസ് ' പരിശീലനപുസ്തകം കെ.പി.കുഞ്ഞമ്മദ്കുട്ടി എം.എൽ.എ പ്രകാശനം ചെയ്തു. മുൻ ഡി.ഡി.ഇ ഇ.സുരേഷ്‌കുമാർ ആദ്യപ്രതി ഏറ്റുവാങ്ങി. ശാസ്ത്രവും ഗണിതവും ഭാഷയും പൊതുവിജ്ഞാനവുമെല്ലാം അടങ്ങിയതാണ് പുസ്തകം.

നന്മ ഓഡിറ്റോറിയത്തിൽ സിഗേറ്റ് കുറ്റ്യാടി ഒരുക്കിയ ചടങ്ങിൽ എൻ.ബഷീർ അദ്ധ്യക്ഷനായിരുന്നു. കെ.പ്രകാശൻ, പി. ഹസീസ്, സി.കെ.മൻസൂർ, എൻ.പി.പ്രേമചന്ദ്രൻ, കെ.ടി. രവീന്ദ്രൻ, പി.അബ്ദുൽ ഹമീദ്, കിണറ്റുംകണ്ടി അമ്മദ്, ഇസെഡ്.എ.സൽമാൻ, എൻ.പി.സക്കീർ, ഒ.കെ.ഹാരിസ് എന്നിവർ സംസാരിച്ചു. ചന്ദന ചന്ദ്രൻ, തമന്ന തസ്‌നിം, അയാൻ മുഹമ്മദ്, വി.കെ.ഹാസിം എന്നിവർക്ക് ചടങ്ങിൽ ഉപഹാരങ്ങൾ നൽകി.