
കോഴിക്കോട്: നാളികേര വികസന കോർപ്പറേഷന്റെ പ്രവർത്തനം ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി 'കൊക്കൊ റോയൽ' ബ്രാൻഡ് ഉത്പന്നങ്ങൾ പുറത്തിറക്കുന്നു.
കോർപറേഷന്റെ ആറ്റിങ്ങൽ ഇന്റഗ്രേറ്റഡ് കോക്കനട്ട് പാർക്കിൽ പുതുതായി സ്ഥാപിച്ച വെളിച്ചെണ്ണ പ്ലാന്റിൽ ഉത്പാദിപ്പിക്കുന്ന ഡബിൾ ഫിൽറ്റേഡ് റോസ്റ്റഡ് വെളിച്ചെണ്ണയുടെയും വെർജിൻ കോക്കനട്ട് ഓയിൽ ഉൾപ്പെടെയുള്ളവയുടെയും പുതിയ ബ്രാൻഡാണ് കൊക്കോ റോയൽ. പുതിയ ബ്രാൻഡിന്റെ ലോഗോ പ്രകാശനം 27 ന് രാവിലെ 10.30 ന് വേങ്ങേരി നഗര കാർഷിക മൊത്ത വിപണന കേന്ദ്രത്തിൽ കൃഷി മന്ത്രി പി.പ്രസാദ് നിർവ്വഹിക്കുമെന്ന് കോർപ്പറേഷൻ ചെയർമാൻ എം.നാരായണൻ, മാനേജിംഗ് ഡയറക്ടർ എ.കെ.സിദ്ധാർത്ഥൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോർപ്പറേഷന്റെ 'കേരജം ഹെയർ ഓയിൽ' വിപണനോദ്ഘാടനവും മന്ത്രി നിർവ്വഹിക്കും.