മാനികാവ്: സുഗതകുമാരിയുടെ സ്മൃതി ദിനത്തോടനുബന്ധിച്ച് വയനാട് പ്രകൃതി സംരക്ഷണ സമിതിയും ഹ്യൂം സെന്റർ ഫോർ ഇക്കോളജിയും ഏർപ്പെടുത്തിയ വയനാട്ടിലെ മികച്ചപ്രകൃതി സൗഹൃദ വിദ്യാലയത്തിനുള്ള സുഗതകുമാരി പുരസ്‌ക്കാരം മാനികാവ് എൻ.എ.എ. യു.പി.സ്‌കൂളിന് അഡ്വ.പി.ചാത്തുക്കുട്ടി സമ്മാനിച്ചു. മഹാകവി ടാഗോറിന്റെ ശാന്തിനികേതനത്തെയും ജിദ്ദു കൃഷ്ണമൂർത്തിയുടെ ഋഷീവാലി സ്‌കൂളിനെയും ഓർമ്മിപ്പിക്കുന്നതാണിവിടത്തെ സ്‌കൂൾ അങ്കണമെന്ന്അദ്ദേഹം പറഞ്ഞു.

സ്‌കൂൾ അങ്കണത്തിൽ ചേർന്ന യോഗത്തിൽ ഹെഡ്‌മാസ്റ്റർ അനിൽ പുരസ്‌ക്കാരം ഏറ്റുവാങ്ങി. എൻ.ബാദുഷ അദ്ധ്യക്ഷത വഹിച്ചു. ഡോ. സുമ വിഷ്ണുദാസ് സുഗതകുമാരി അനുസമരണ പ്രഭാഷണം നടത്തി. സുഗതകുമാരി കവിതകളുടെ ആലാപനവും ഉണ്ടായി. വനവൽക്കരണത്തിന് നേതൃത്വം നൽകിയ അദ്ധ്യാപകൻ പൌലോസിനെ ആദരിച്ചു. സുലോചനാ രാമകൃഷണൻ, സി.വി.ജോയി, ബാബു മൈലമ്പാടി, എം.ഗംഗാധരൻ, തോമസ് അമ്പലവയൽ, ബേബി വർഗ്ഗീസ്, പി.എം.സുരേഷ്, ബഷീർ ആനന്ദ് ജോൺ, പി.എം.മധു, അബു പൂക്കോട്, നാരായണൻ നമ്പീശൻ, തച്ചമ്പത്ത് രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ: പ്രകൃതി സൗഹൃദ വിദ്യാലയത്തിനുള്ള സുഗതകുമാരി പുരസ്‌ക്കാരം അഡ്വ: ചാത്തുക്കുട്ടിയിൽ നിന്ന് മാനികാവ് എൻ.എ.എ.യു.പി സ്‌കൂൾ ഹെഡ്‌മാസ്റ്റർ സുനിൽ സ്വീകരിക്കുന്നു