lockel

രാമനാട്ടുകര (കോഴിക്കോട്): വീട്ടിലെ ​ഗോവ​ണിപ്പടിയിൽ നിന്നു വീണ് സാരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരു വയസുകാരൻ മരിച്ചു. ഫാറൂ​ഖ് ​ കോളേജ് അണ്ടിക്കാടൻകുഴി സക്കരിയ്യ അഹ്സനി - മാഷിത ദമ്പതികളുടെ മകൻ സൈനി ദഹ്‌ലാനാണ് ദാരുണാന്ത്യം.

കളിക്കുന്നതിനിടെ ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. ​ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും കഴിഞ്ഞ ദിവസം അർ​ദ്ധ​രാത്രിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.

സഹോദരൻ: അഹ്‌മദ് റസാ.