കോഴിക്കോട്: തലശ്ശേരി ജഗന്നാഥക്ഷേത്രത്തിൽ നിന്ന് ശിവഗിരിയിലേക്ക് പ്രയാണമാരംഭിച്ച ശ്രീനാരാ
യണ ദിവ്യജ്യോതി പ്രയാണം ഇന്ന് ജില്ലയിലെത്തുമെന്ന് ശ്രീകണ്‌ഠേശ്വരക്ഷേത്രം ജനറൽ സെക്രട്ടറി എടക്കോത്ത് സുരേഷ് ബാബുവും ദിവ്യജ്യോതി പ്രയാണം കേന്ദ്രകമ്മിറ്റി കോ ഓർഡിനേറ്റർ പി.പി.രാമനാഥനും അറിയിച്ചു.

അഴിയൂർ വേണുഗോപാല ക്ഷേത്രത്തിൽ രാവിലെ 10 ന് എത്തുന്ന ദിവ്യജ്യോതി പ്രയാണം വിവിധ സ്ഥലങ്ങളിലെ സ്വീകരണത്തിനുശേഷം ഉച്ചയ്ക്ക് 3.30 ഓടെ ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിലെത്തും. തുടർന്ന് രാത്രി 8.30 ഓടെ എസ്.എൻ.ഡി.പി യോഗം വളാഞ്ചേരി യൂണിയൻ ഓഫീസിൽ ദിവ്യജ്യോതി സമാപിക്കും.