കോഴിക്കോട് : ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കോൺഗ്രസ് ജനപ്രതിനിധികളുടെ ഫോറമായ രാജീവ് ഗാന്ധി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ജനപ്രതിനിധികൾക്കുവേണ്ടി ദ്വിദിന പരിശീലന ക്യാമ്പ് ജനുവരി 3,4 ദിവസങ്ങളിലായി നടക്കുന്നു. ഇരിങ്ങൾ ക്രാഫ്റ്റ് വില്ലേജിൽ നടക്കുന്ന ക്യാമ്പ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാനം ചെയ്യും. കെ. മുരളീധരൻ എം.പി, എം.കെ. രാഘവൻ എം.പി, അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ, കെ.പി.സി.സി ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.