ഇയ്യാട്: ഇയ്യാട് ഗ്രീൻസ്റ്റാർ സ്വയംസഹായ സംഘത്തിലെ അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. കഥാകൃത്ത് ഹഖ് ഇയ്യാട് ഉദ്ഘാടനം ചെയ്തു. ഹൃദ്യ മനോജ്, പാർവണ.സി. കെ, പൂജ നവജ്യോതി, ദൈവിക്.എസ് എന്നിവർക്ക് സമ്മാനങ്ങൾ നൽകി. സെക്രട്ടറി ടി.ഷൈജുദാസ്, കെ.ടി.മനോജ് , ലാൽജു.എൻ, എ.പി.സദാനന്ദൻ, ഹരിഹരൻ ബ്രീസ്, സത്യൻ തെക്കേടത്ത്, ഷിനോദ്, സുഭാഷ്.കെ.കെ. എന്നിവർ സംസാരിച്ചു.