കോഴിക്കോട് : കാഴ്ച്ചക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി നാവിക സേനയുടെ രക്ഷാപ്രവർത്തന ദൗത്യ പ്രദർശനം. കൊച്ചിൻ നേവൽ എയർസ്റ്റേഷനിൽ, ഐഎൻസ് ഗരുഡയിൽ നിന്നെത്തിയ ഹെലിക്കോപ്റ്ററാണ് ബേപ്പൂർ വാട്ടർ ഫെസ്റ്റിനോടനുബന്ധിച്ച് പ്രദർശനം നടത്തിയത്. കപ്പലുകൾ, മത്സ്യ ബന്ധന യാനങ്ങൾ തുടങ്ങിയവ അപകടത്തിൽപ്പെടുമ്പോഴും പ്രളയ സമാന സാഹചര്യങ്ങളിലും നടത്തുന്ന രക്ഷാപ്രവർത്തനത്തിന്റെ നേർക്കാഴ്ച്ചയായിരുന്നു.അമ്പതടിയോളം ഉയരത്തിൽ ഉയർന്നു നിന്ന ഹെലികോപ്ടറിൽ നിന്ന് കയർ വഴി ആളിറങ്ങി അപകടത്തിൽപ്പെട്ടവരെ രക്ഷിക്കുന്നതായിരുന്നു പ്രദർശിപ്പിച്ചത്. ലെ്ഫനന്റ് കമാൻഡർ ജിതേഷ് റാവത്തായിരുന്നു നേവിയുടെ ഹെലികോപ്റ്റർ പറത്തിയത്. കോസ്റ്റ് ഗാർഡിന്റെ ഡോണെയർ വിമാനത്തിന്റെ 'ഫ്‌ളൈ പാസും' നടന്നു. വാട്ടർ ഫെസ്റ്റിന്റെ ഭാഗമായി ഐഎൻഎസ് ശാരദ, ഐ.എൻ.എസ് കബ്ര എന്നീ യുദ്ധകപ്പലുകളും ബേപ്പൂരിലെത്തിയിട്ടുണ്ട്.