ഫറോക്ക്: ദേശീയപാതയിൽ ചെറുവണ്ണൂർ ഗവ.ഹൈസ്കൂളിന് സമീപവും ചെറുവണ്ണൂർ വെസ്റ്റ് എ.എൽ.പി സ്കൂളിന് സമീപവും ട്രാഫിക്ക് സിഗ്നൽ ബോർഡുകൾ സ്ഥാപിച്ചു. അമിതവേഗതയിൽ വരുന്ന വാഹനങ്ങൾ അപകടകരമായ രീതിയിൽ കടന്നുപോവുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് കോഴിക്കോട് സിറ്റി ട്രാഫിക് സി.ഐയുടെ പ്രത്യേക നിർദ്ദേശ പ്രകാരം ചെറുവണ്ണൂർ പൗരസമിതി ബോർഡുകൾ സ്ഥാപിച്ചത്. ഗവ.സ്കൂളിന് സമീപം നടന്ന ചടങ്ങ് ട്രാഫിക് സി.ഐ കെ.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചെറുവണ്ണൂർ പൗരസമിതി പ്രസിഡന്റ് കെ.ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു. ചെറുവണ്ണൂർ വില്ലേജ് ഓഫീസർ സി.കെ.സുരേഷ്‌കുമാർ, പൗരസമിതി ഭാരവാഹികളായ എം.ഗോപാലകൃഷ്ണൻ, സി.കെ.അരവിന്ദൻ, ഇ.അബ്ദുൾ സമദ്, ഗിരീഷ് മേലേടത്ത്, ടി.അസ്കർ ബാബു , ഇ.അഷ്റഫ് ചെറുവണ്ണൂർ എന്നിവർ പങ്കെടുത്തു.