w

ചേവരമ്പലം: തോട്ടിൽപീടിക സക്സസ്സ് സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിന്റെ നവീകരിച്ച കെട്ടിടം കോഴിക്കോട് കോർപറേഷൻ ഡെപ്യൂട്ടി മേയർ സി.പി മുസഫർ അഹമ്മദ് ഉദ്‌ഘാടനം ചെയ്തു. പ്രദേശത്തെ കലാ - കായിക സാംസ്കാരിക രംഗത്ത് നിറഞ്ഞു നിൽക്കുന്ന സക്സസ്സ് ക്ലബ്ബിന്റെ നവീകരിച്ച കെട്ടിടം ഭാവി തലമുറയ്ക്ക് മുതൽക്കൂട്ടാകുന്ന രീതിയിൽ ആണ് സജ്ജീകരിച്ചിരിക്കുന്നത്. ലൈബ്രറി ഹാൾ, ഫ്രീ വൈഫൈ സംവിധാനവും പൊതുജനങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. ബിൽഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ വേണു അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ്‌ സാനിജ് റിപ്പോർട്ട് അവതരിപ്പിച്ചു. കൗൺസിലർമാരായ വി.പ്രസന്ന, സരിതാ പറയേരി, സിനി ആർട്ടിസ്റ്റ് സി.ടി കബീർ, ടി.കെ വൽസൻ, പി.ആനന്ദൻ, പ്രസാദ്, എ.കെ മുസ്തഫ, സ്ഥാപക പ്രവർത്തകരായ എൻ.പി അബ്ദുള്ളക്കോയ, ടി.കെ ശ്രീധരൻ, പഴയകാല പ്രവർത്തകർ തുടങ്ങിയവർ സംസാരിച്ചു. സക്സസ്സ് ക്ലബ്ബ് സെക്രട്ടറി ടി.കെ സന്ദീപ് സ്വാഗതവും പി.നിഷാദ് നന്ദിയും പറഞ്ഞു.